Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൊലീസ് കസ്റ്റഡിയിലെടുക്കാന്‍ വന്നപ്പോള്‍ റൂമിന്റെ കതകടച്ച് ലൈവ്, പ്രകോപിതരായ പൊലീസ് വാതില്‍ ചവിട്ടി പൊളിച്ചു; തൊപ്പിയെ കസ്റ്റഡിയിലെടുത്തത് ഇങ്ങനെ (വീഡിയോ)

താന്‍ നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും തൊപ്പി പറഞ്ഞു

Why Police Arrest Thoppi
, വെള്ളി, 23 ജൂണ്‍ 2023 (11:26 IST)
യൂട്യൂബര്‍ തൊപ്പിയെ മുറിയുടെ വാതില്‍ പൊളിച്ച് പൊലീസ് കസ്റ്റഡിയിലെടുത്തത് പ്രകോപനത്തിനു പിന്നാലെ. കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് എത്തിയപ്പോള്‍ പൊലീസിനെ വെല്ലുവിളിക്കുകയാണ് തൊപ്പി ചെയ്തത്. കൊച്ചിയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസ് എത്തിയപ്പോള്‍ മുറിയില്‍ കയറി വാതില്‍ അടയ്ക്കുകയാണ് തൊപ്പി ചെയ്തത്. പുറത്തിറങ്ങില്ലെന്ന് വാശി പിടിച്ച തൊപ്പി ആ മുറിയില്‍ നിന്ന് തന്നെ യുട്യൂബില്‍ ലൈവ് വീഡിയോ അപ് ലോഡ് ചെയ്തു. 
 
എറണാകുളം എടത്തലയില്‍ നിന്നാണ് തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊതുജന മധ്യത്തില്‍ തെറിപ്പാട്ട് പാടിയതിനും ഗതാഗതം തടസപ്പെടുത്തിയതിനും തൊപ്പിക്കെതിരെ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. 
 
താന്‍ നാളെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാമെന്ന് പറഞ്ഞിരുന്നതാണ്. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും തൊപ്പി പറഞ്ഞു. 


ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. യുട്യൂബിലൂടെ അസഭ്യങ്ങളും ടോക്സിക് കണ്ടന്റുകളും തൊപ്പി പങ്കുവെയ്ക്കാറുണ്ട്. തൊപ്പിയുടെ വീഡിയോ കുട്ടികളെ വഴിത്തെറ്റിക്കുന്നു എന്ന് ആരോപിച്ച് നേരത്തെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഏറ്റവും അടുത്ത് കാണാന്‍ ആരംഭിച്ച യാത്ര, ഒന്നര മണിക്കൂര്‍ പിന്നിട്ട ശേഷം ദുരന്തം; ടൈറ്റന്‍ അന്തര്‍വാഹിനിക്ക് സംഭവിച്ചത്