മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു
						
		
						
				
അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്.
			
		          
	  
	
		
										
								
																	മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ വാടകയ്ക്ക് താമസിക്കുന്ന അതിഥി തൊഴിലാളി കുടുംബത്തിലെ മൂന്നുപേര്‍ക്കാണ് മലമ്പനി സ്ഥിരീകരിച്ചത്. ഇവര്‍ നാല് ദിവസം മുമ്പ് ഉത്തര്‍പ്രദേശില്‍ നിന്നും വണ്ടൂരില്‍ എത്തിയവരാണ്. ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
 
 			
 
 			
			                     
							
							
			        							
								
																	
	 
	വീടുകളില്‍ മലമ്പനി ബോധവല്‍ക്കരണ ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. വീടുകളില്‍ തൃക്കലങ്ങോട് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, നേഴ്‌സുമാര്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. ചിരട്ടകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, വലിച്ചെറിഞ്ഞ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യങ്ങള്‍ കണ്ടെത്തിയയിടങ്ങളില്‍ വീട്ടുകാര്‍ക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍ ഉപദേശിച്ചു നല്‍കി. ഇത്തരം സ്ഥലങ്ങളില്‍ വീണ്ടും പരിശോധന ഉണ്ടാകുമെന്ന് അറിയിപ്പ് നല്‍കി.