Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണം; എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം

gireesh kumar

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 23 ഡിസം‌ബര്‍ 2024 (11:07 IST)
gireesh kumar
പൂരം കലക്കല്‍ സിബിഐ അന്വേഷിക്കണമെന്നും എല്ലാം തിരുവമ്പാടിയുടെ മേല്‍വച്ചുകെട്ടാനുള്ള ഗൂഢശ്രമമാണെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാര്‍ പറഞ്ഞു. പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വമാണെന്ന എഡിജിപി അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന് മറുപടി നല്‍കുകയായിരുന്നു ഗിരീഷ് കുമാര്‍. പൂരം കലക്കേണ്ടത് തിരുവമ്പാടിയുടെ ആവശ്യമായിരുന്നുവെങ്കില്‍ അവിടെ ഉണ്ടായിരുന്ന പോലീസുകാര്‍ എന്തുകൊണ്ട് ഇത് നേരത്തെ അറിഞ്ഞില്ലെന്നും ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള വലിയ പോലീസ് സന്നഹം തൃശൂരില്‍ ദിവസങ്ങളായി ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നുവെന്നും എല്ലാം കഴിഞ്ഞ ശേഷമാണോ അറിഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.
 
ദേവസ്വത്തില്‍ പലതരത്തിലുള്ള രാഷ്ട്രീയ താല്‍പര്യമുള്ളവര്‍ ഉണ്ടെങ്കിലും പൂരം വരുമ്പോള്‍ അവയൊന്നും ഉണ്ടാകാറില്ലെന്നും ദേവസ്വത്തില്‍ ഒരുതരത്തിലുള്ള രാഷ്ട്രീയവും ഇല്ലെന്നും എഡിജിപിയുടെ തെറ്റ് മറികടക്കാനുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേസ് സിബിഐക്ക് വിടണമെന്നും തെറ്റ് കണ്ടെത്തിയാല്‍ എന്ത് ശിക്ഷയും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവധിക്കാലത്ത് ഗുരുവായൂരില്‍ വന്‍ തിരക്ക്; കഴിഞ്ഞ ദിവസത്തെ വരുമാനം ഒരു കോടിരൂപ