മഴയെ തുടര്‍ന്ന് മാറ്റിവെച്ച തൃശൂര്‍ പൂരം വെടിക്കെട്ട് മേയ് 15 ഞായറാഴ്ച നടത്തും. ഞായറാഴ്ച രാത്രി ഏഴിന് നടത്താനാണ് താല്‍ക്കാലിക തീരുമാനം. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ അടുത്ത രണ്ട് മൂന്ന് ദിവസം കൂടി ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വെടിക്കെട്ട് ഞായറാഴ്ചത്തേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.