Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൃശൂര്‍ പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍; ഉപേക്ഷിച്ചേക്കും !

Thrissur Pooram Vedikettu will cancel
, ബുധന്‍, 11 മെയ് 2022 (17:11 IST)
തൃശൂര്‍ പൂരം വെടിക്കെട്ട് ഉപേക്ഷിക്കാന്‍ സാധ്യത. കനത്ത മഴയെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നിന് നടത്തേണ്ട വെടിക്കെട്ട് ഇന്ന് രാത്രി ഏഴ് മണിക്ക് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, വൈകിട്ടോടെ ജില്ലയില്‍ പരക്കെ മഴ പെയ്യാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് പൂരം വെടിക്കെട്ട് അനിശ്ചിതത്വത്തില്‍ ആയിരിക്കുന്നത്. മണ്ണ് നനഞ്ഞതിനാല്‍ വെടിമരുന്ന് നിറയ്ക്കാന്‍ സാധിക്കില്ല. അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ മധ്യകേരളത്തില്‍ മഴ ശക്തമായിരിക്കുകയാണ്. വെടിക്കെട്ട് ഉപേക്ഷിക്കുന്ന കാര്യത്തില്‍ ആറ് മണിയോടെ അന്തിമ തീരുമാനമെടുക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മരിച്ച തൊഴിലാളിയുടെ വ്യാജ ഒപ്പിട്ടു പണം തട്ടിയെടുത്തെന്ന് പരാതി : നാല് പേർക്ക് സസ്‌പെൻഷൻ