Select Your Language

Notifications

webdunia
webdunia
webdunia
webdunia

Karkadakam: ഇന്ന് കര്‍ക്കടകം ഒന്ന്, പിതൃസ്മരണയില്‍ ഹൈന്ദവ സമൂഹം

Karkadakam: ഇന്ന് കര്‍ക്കടകം ഒന്ന്, പിതൃസ്മരണയില്‍ ഹൈന്ദവ സമൂഹം
, തിങ്കള്‍, 17 ജൂലൈ 2023 (09:02 IST)
Karkadakam: മലയാള മാസം കര്‍ക്കടകം പിറന്നു. മണ്‍മറഞ്ഞ പിതൃക്കളുടെ സ്മരണയില്‍ ഇന്ന് ഹൈന്ദവ സമൂഹം വാവുബലി ആചരിക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കും. കര്‍ക്കിടക വാവുബലിയും കര്‍ക്കിടക മാസാരംഭവും ഒരേ ദിവസം വരുന്നുവെന്ന പ്രത്യേകതയും ഇന്നുണ്ട്. ഇന്ന് കര്‍ക്കിടക വാവ് ആയതിനാല്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ക്ക് അവധിയാണ്. 
 
രാമായണ മാസം, പഞ്ഞ മാസം, പുണ്യമാസം എന്നീ പേരുകളിലെല്ലാം കര്‍ക്കടക മാസം അറിയപ്പെടുന്നു. മലയാള മാസങ്ങളിലെ അവസാന മാസമാണ് കര്‍ക്കടകം. ഓഗസ്റ്റ് 16 ബുധനാഴ്ചയാണ് കര്‍ക്കടകം 31. ഓഗസ്റ്റ് 17 വ്യാഴാഴ്ച ചിങ്ങ മാസം പിറക്കും. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യൂറോപ്പില്‍ ചൂട് കനക്കുന്നു; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് ഇറ്റലി