Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്നിത്തല ശ്രമിക്കുന്നത് മുസ്‌ലിം വോട്ട് നേടി മുഖ്യമന്ത്രിയാകാന്‍'; മറുപടിയുമായി സെന്‍കുമാര്‍

ചെന്നിത്തല ശ്രമിക്കുന്നത് മുസ്‌ലിം വോട്ട് നേടി മുഖ്യമന്ത്രിയാകാന്‍'; മറുപടിയുമായി സെന്‍കുമാര്‍

റെയ്‌നാ തോമസ്

, വെള്ളി, 10 ജനുവരി 2020 (08:28 IST)
സെന്‍കുമാറിനെ ഡിജിപിയാക്കിയത് തനിക്ക് പറ്റിയ അബദ്ധമാണെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ടപി സെന്‍കുമാര്‍. ചെന്നിത്തല ആഭ്യന്തര മന്ത്രിയായത് താക്കോല്‍ ദാന ശസ്ത്രക്രിയയിലൂടെയാണെന്നായിരുന്നു സെന്‍കുമാറിന്റെ പ്രതികരണം. മുസ്‌ലിം വിഭാഗങ്ങളുടെ കൂടി വോട്ട് നേടി മുഖ്യമന്ത്രിയാകാനാണ് ചെന്നിത്തല ശ്രമിക്കുന്നതെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.
 
ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല വ്യാഴാഴ്ച്ച പറഞ്ഞിരുന്നു. തന്റെ ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയതെന്നും മലയാളി ഉദ്യോഗസ്ഥന്‍ വരട്ടെ എന്ന് കരുതി മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് നിയമനം നല്‍കിയത് എന്നുമായിരുന്നു ചെന്നിത്തല പറഞ്ഞത്.
 
നേരത്തെ സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനാണ് എന്ന് ചെന്നിത്തല നിയമസഭയിലടക്കം പറഞ്ഞിരുന്നു. ഡിജിപിയായിരുന്ന സെന്‍കുമാര്‍ വളരെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും മുഖം നോക്കാതെ നീതി ചെയ്തിരുന്ന ആളായിരുന്നു എന്നാണ് തന്റെ അനുഭവമെന്നും രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളിച്ചുകൊണ്ടിരിക്കുന്നതിനിടെ പാമ്പ് കടിച്ചു; കല്ലുതട്ടി മുറിഞ്ഞതാണെന്ന് കരുതി വീട്ടുകാർ; രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം