Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; സംഭവം പട്ടാമ്പിയില്‍

ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു; സംഭവം പട്ടാമ്പിയില്‍

pattampi station
പട്ടാമ്പി , വെള്ളി, 8 ജൂണ്‍ 2018 (20:29 IST)
ഓടിക്കൊണ്ടിരിക്കെ ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. മംഗലാപുരം - ചെന്നൈ മെയിലിന്റെ ബോഗികളാണ് ഓടിക്കൊണ്ടിരിക്കെ ഇളകി മാറിയത്. വൈകിട്ട് 6.45 ഓടെ പട്ടാമ്പി സ്‌റ്റേഷനിലാണ് സംഭവം.

പട്ടാമ്പി സ്‌റ്റേഷനില്‍ നിന്ന് ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനായി ട്രെയിന്‍ സ്‌റ്റാര്‍ട്ടായപ്പോഴാണ് ബോഗികള്‍ വേര്‍പെട്ടത്. വേഗം കുറഞ്ഞിരുന്നതിനാലാണ് അപകടം ഒഴിവായത്. അപകടമറിയാതെ എഞ്ചിന്‍ ഘടിപ്പിച്ചിരുന്ന ബോഗികള്‍ മുന്നോട്ടു പോകുകയും ചെയ്‌തു.

ബോഗികള്‍ വേര്‍പെട്ടു മാറിയ വിവരം അധികൃതര്‍ ഉടന്‍ തന്നെ ലോക്കോ പൈലറ്റിനെ അറിയിക്കുകയായിരുന്നു.  ബി2, ബി3 എസി കോച്ചുകള്‍ കഴിഞ്ഞുള്ള ബോഗികളാണ് വേര്‍പെട്ടുപോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാധ്യമങ്ങൾ ഇനി ‘ദളിത്‘ എന്ന പദം ഉപയോഗിക്കരുതെന്ന് ബോംബെ ഹൈക്കോടതി; വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിന് കോടതി നിർദേശം നൽകി