ട്രാന്‍സ്ജന്‍ഡര്‍ മോഡലും ആക്ടിവിസ്റ്റുമായ താഹിറ അസീസ് ആത്മഹത്യ ചെയ്തു. ട്രെയിനിനു മുന്നില്‍ ചാടിയാണ് ആത്മഹത്യ ചെയ്തത്. പങ്കാളി വാഹനാപകടത്തില്‍ മരിച്ചതിന്റെ വിഷമം സഹിക്കാതെയാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.