Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

വാഹന പരിശോധന സമയത്ത് ഒറിജിനല്‍ രേഖകള്‍ കാണിക്കാന്‍ നിര്‍ബന്ധിക്കരുത്, ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

സിആര്‍ രവിചന്ദ്രന്‍

, ശനി, 23 നവം‌ബര്‍ 2024 (12:57 IST)
വാഹന പരിശോധന സമയത്ത് ഡിജിറ്റല്‍ രേഖകള്‍ കാണിച്ചാല്‍ മതിയെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഡ്രൈവിംഗ് ലൈസന്‍സിന്റെയും വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും ഡിജിറ്റല്‍ പകര്‍പ്പ് ഉദ്യോഗസ്ഥരെ കാണിച്ചാല്‍ മതിയാകും. ഒറിജിനല്‍ ആവശ്യപ്പെടരുതെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എം പരിവാഹന്‍, ഡിജിലോക്കര്‍ എന്നിവയില്‍ ഡിജിറ്റലായി സൂക്ഷിച്ചിട്ടുള്ള രേഖകള്‍ കാണിച്ചാല്‍ മതിയാകും.
 
2000ലെ ഐടി നിയമപ്രകാരം ഡിജിറ്റല്‍ രേഖകള്‍ അസല്‍ രേഖകള്‍ക്ക് തുല്യമാണെന്ന് ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ ഒറിജിനല്‍ രേഖകള്‍ കാണണമെന്ന് നിര്‍ബന്ധപിടിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ വരുന്ന സാഹചര്യത്തിലാണ് കമ്മീഷണര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം ഫോട്ടോ സ്‌റ്റേറ്റിനെ ഡിജിറ്റല്‍ രേഖയായി കണക്കാക്കില്ലെന്ന കാര്യം വാഹന ഉടമകള്‍ മനസിലാക്കിയിരിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറന്റിനെ തള്ളി അമേരിക്ക