Publish Date: Fri, 17 Jul 2020 (14:30 IST)
Updated Date: Fri, 17 Jul 2020 (14:31 IST)
യു എ ഇ കോണ്‍സുലേറ്റിലെ കോണ്‍സല്‍ ജനറലിന്‍റെ ഗണ്‍മാനായിരുന്ന ജയഘോഷ് ആത്‌മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിന്‍റെ പിന്നിലെന്ത്? എന്താണ് ജയഘോഷിന്‍റെ മനസിനെ അലട്ടുന്നത്? പൊലീസിന് പ്രധാനമായും കണ്ടെത്തേണ്ടത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരിക്കും.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് കൈ ഞരമ്പുകള്‍ മുറിച്ച നിലയില്‍ ജയഘോഷിനെ വീടിന് സമീപമുള്ള പറമ്പില്‍ കണ്ടെത്തിയത്. ജയഘോഷിനെ കണ്ടെത്തിയ നാട്ടുകാര്‍ക്ക് മുന്നില്‍ അയാള്‍ പൊട്ടിക്കരഞ്ഞു. കുറച്ചുദിവസങ്ങളായി ജയഘോഷ് വലിയ മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നുവത്രേ. ഇതിന്‍റെ കാരണം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്.
സ്വര്‍ണക്കടത്ത് കേസില്‍ തന്നെ കുടുക്കാന്‍ ശ്രമം നടക്കുന്നതായി ജയഘോഷ് ബന്ധുക്കളോട് പറഞ്ഞിരുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കോണ്‍സല്‍ ജനറലിന്‍റെ ഗണ്‍മാനായിരുന്നു ജയഘോഷ്.