Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് മെഡിക്കല്‍ സ്റ്റോറില്‍ കയറി എസ്‌ഐയുടെ അക്രമം; പരാതിയുമായി കടയുടമ

തിരുവനന്തപുരത്ത് മെഡിക്കല്‍ സ്റ്റോറില്‍ കയറി എസ്‌ഐയുടെ അക്രമം; പരാതിയുമായി കടയുടമ

ജോര്‍ജി സാം

തിരുവനന്തപുരം , തിങ്കള്‍, 18 മെയ് 2020 (20:50 IST)
മേനംകുളത്ത് മെഡിക്കല്‍ സ്റ്റോറില്‍ കയറി എസ്‌ഐയുടെ അക്രമം. മാസ്‌ക് ധരിച്ചില്ലെന്നാരോപിച്ച് കഴക്കൂട്ടം എസ്‌ഐ സന്തോഷ് കുമാര്‍ തന്നെ ദേഹോപദ്രവം ചെയ്തതായാണ് കടയുടമയുടെ പരാതി.
 
എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ കടയുടമ ശ്രീലാല്‍ മാസ്‌ക് ധരിച്ചിരിക്കുന്നതായാണ് കാണിക്കുന്നത്. തന്നെ ആള്‍ക്കാരുടെ മുന്നില്‍ വച്ച് അസഭ്യം പറയുകയും ചെയ്‌തെന്ന് ശ്രീലാല്‍ പറയുന്നു. 
 
കടയുടമയുടെ പരാതിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആദായ നികുതി റിട്ടേൺ, ആധാർ-പാൻ ബന്ധിപ്പിക്കുന്ന തിയ്യതികൾ നീട്ടി