Select Your Language

Notifications

webdunia
webdunia
webdunia
webdunia

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 375ല്‍പരം ജൂനിയര്‍ നേഴ്‌സ്മാര്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 375ല്‍പരം ജൂനിയര്‍ നേഴ്‌സ്മാര്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിത കാല സമരത്തിലേക്ക്

ശ്രീനു എസ്

തിരുവനന്തപുരം , ബുധന്‍, 19 ഓഗസ്റ്റ് 2020 (20:53 IST)
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സേവനമനുഷ്ഠിക്കുന്ന 375ല്‍പരം  രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് 2016 വര്‍ഷത്തിലാണ് 6000 രൂപയില്‍ നിന്നും അന്നത്തെ സ്റ്റാഫ് നേഴ്‌സിന്റെ  അടിസ്ഥാനശമ്പളമായ 13900 രൂപയാക്കി ഉയര്‍ത്തിയത്. എന്നാല്‍ അതേ വര്‍ഷം തന്നെ പുതിയ ശമ്പള പരിഷ്‌കരണം നടക്കുകയും സ്റ്റാഫ് നഴ്‌സിന്റെ അടിസ്ഥാനശമ്പളം 27800-59400 എന്ന പേ സ്‌കെയിലിലേക്ക് പരിഷ്‌കരിക്കുകയും ചെയ്തു.  പുതിയ ശമ്പള പരിഷ്‌കരണം നിലവില്‍ വന്ന് നാലു വര്‍ഷത്തിലധികം ആയിട്ടുപോലും 2016 വര്‍ഷം ഉയര്‍ത്തിയ സ്‌റ്റൈപ്പന്‍ഡില്‍ യാതൊരുവിധ വര്‍ധനവും ഉണ്ടായിട്ടില്ല. പഴയ കമ്മീഷന്‍ ഉത്തരവ് പ്രകാരമുള്ള 13900 രൂപ മാത്രമാണ് ഇപ്പോഴും പ്രസ്തുത സ്റ്റാഫുകള്‍ക്ക്  ലഭിച്ചു കൊണ്ടിരിക്കുന്നത്. 
 
ഈ വിഷയം പല തവണകളിലായി അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും അവഗണന തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.                                      ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്‌സുമാരുടെ നിലവിലെ അടിസ്ഥാന ശമ്പളം 27800 ആണെന്നിരിക്കെ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളില്‍ സ്റ്റാഫ് നഴ്‌സുമാരുടെ അതേ ജോലി ചെയ്യുന്ന ജൂനിയര്‍ നേഴ്‌സ്മാര്‍ക്ക് കേവലം 13900 രൂപ മാത്രമാണ് ലഭിച്ചു വരുന്നത്.         
സംസ്ഥാനത്തെ ആരോഗ്യ മേഖല കടുത്ത പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ കോവിഡ് അവാര്‍ഡുകള്‍, കോവിഡ് ഐ സി യു തുടങ്ങിയ ഏരിയകളില്‍ പോലും കോവിഡ്  രോഗികളെ പരിചരിക്കാന്‍ യാതൊരു മടിയുമില്ലാതെ മുന്നിട്ടിറങ്ങുകയും, 6 മാസത്തോളമായി കോവിഡ് ഡ്യൂട്ടി ചെയ്തു കൊണ്ടിരിക്കുന്നതുമായ നേഴ്‌സുമാരില്‍ പത്തിലധികം പേര്‍ രോഗബാധിതരായി ചികിത്സയിലും അന്‍പതോളം പേര്‍ നിരീക്ഷണത്തിലുമാണ് ഉള്ളത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് എസ്ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി