Webdunia - Bharat's app for daily news and videos

Install App

ദേശീയപാത ടോള്‍ ഫീ പ്ലാസകളില്‍ ലഭ്യമായ ഡിസ്‌കൗണ്ട് നേടുന്നതിന് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കി

ശ്രീനു എസ്
വ്യാഴം, 27 ഓഗസ്റ്റ് 2020 (14:56 IST)
ദേശീയപാത ടോള്‍ പ്ലാസകളില്‍ മടക്കയാത്രയ്ക്കുള്ള ടോള്‍ ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങള്‍ക്കും ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയതായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനകം തിരിച്ചുവരുമ്പോള്‍ ലഭിക്കുന്ന ഡിസ്‌കൗണ്ടിനും മറ്റു പ്രാദേശിക ആനുകൂല്യങ്ങള്‍ക്കുമാണ് ഫാസ്റ്റാഗ് നിര്‍ബന്ധമാക്കിയത്. 
 
ടോള്‍പ്ലാസ കളില്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ  ഭാഗമായാണ് നടപടി. ഇത്തരം ആനുകൂല്യങ്ങള്‍ക്കായി പണം അടക്കേണ്ടത് പ്രീപെയ്ഡ് മാര്‍ഗ്ഗത്തിലൂടെയോ  സ്മാര്‍ട്ട് കാര്‍ഡ് വഴിയോ വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഫാസ്റ്റാഗ് വഴിയോ അതു പോലുള്ള മറ്റു ഉപകരണങ്ങള്‍ വഴിയോ  ആകണം. ഫാസ്റ്റ്ടാഗ്  ഉള്ളവര്‍ക്ക് തിരികെയുള്ള യാത്രയ്ക്കുള്ള ആനുകൂല്യം ഓട്ടോമാറ്റിക് ആയി  ലഭിക്കുമെന്നും അതിനു പ്രത്യേക പാസ് ആവശ്യമില്ലെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍ 5364 ആയി; നാലുമരണം

അന്‍വര്‍ പ്രശ്‌നം നീട്ടികൊണ്ടുപോയി വഷളാക്കി, സതീശന്റേത് ഏകാധിപത്യ പ്രവണത, കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ലീഗ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലിയിൽ കയറി ദിവസങ്ങൾ മാത്രം, പാലക്കാട് പോലീസ് ഉദ്യോഗസ്ഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

ഹൈസ്കൂൾ ക്ലാസുകളിലെ അര മണിക്കൂർ സമയവർധന അടുത്തയാഴ്ച പ്രാബല്യത്തിൽ

'ദിയയ്ക്ക് ആവശ്യം നായയെ, ഭർത്താവിന്റെ സംസാരം പൂവാലനെ പോലെ, കൃഷ്ണകുമാർ വസ്ത്രത്തിൽ പിടിച്ച് വലിച്ചു': യുവതികളുടെ ആരോപണങ്ങളെല്ലാം വ്യാജം?

പണം എ.ടി.എമ്മിൽ നിന്നെടുത്ത് ദിയയ്ക്ക് കൊടുത്തെന്ന ജീവനക്കാരുടെ വാദം പൊളിയുന്നു

ശബരിമലയില്‍ ഇനിമുതല്‍ ഒരു മാസം മുന്‍പേ അരവണ തയ്യാറാക്കുന്ന പതിവ് ഇല്ല; നല്‍കുന്നത് ഫ്രഷ് അരവണ മാത്രം

അടുത്ത ലേഖനം
Show comments