Select Your Language

Notifications

webdunia
webdunia
webdunia
webdunia

തലസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ജീവനക്കാര്‍ക്ക് ജോലിക്ക് എത്തുന്നതിന് വേണ്ടി കെഎസ്ആര്‍ടിസിയുടെ ബുക്കിങ് കൗണ്ടര്‍ ആരംഭിച്ചു

തലസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കുള്ള ജീവനക്കാര്‍ക്ക് ജോലിക്ക് എത്തുന്നതിന് വേണ്ടി കെഎസ്ആര്‍ടിസിയുടെ ബുക്കിങ് കൗണ്ടര്‍ ആരംഭിച്ചു

ശ്രീനു എസ്

തിരുവനന്തപുരം , ചൊവ്വ, 3 നവം‌ബര്‍ 2020 (08:12 IST)
സെക്രട്ടറിയേറ്റിലും തലസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്കുമുള്ള ജീവനക്കാര്‍ക്ക് ജോലിക്ക് എത്തുന്നതിന് വേണ്ടി കൂടുതല്‍ ബസ് ഓണ്‍ ഡിമാന്റ് സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി സര്‍വ്വെ നടപടികള്‍ നടത്തുന്നതിനായി സെക്രട്ടറിയേറ്റില്‍ കെഎസ്ആര്‍ടിസി ബുക്കിംഗ് കൗണ്ടര്‍ ആരംഭിച്ചു.
 
ഇതിന്റെ ഭാഗമായി 15 പേരടങ്ങുന്ന കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രത്യേക യൂണിഫോമില്‍ സെക്രട്ടറിയേറ്റില്‍ എത്തി ജീവനക്കാരില്‍ നിന്നും വിശദാംശങ്ങള്‍ തേടിയിരുന്നു. ആദ്യ ദിവസം 25 ഓളം ജീവനക്കാര്‍ എത്തി ആവശ്യമുള്ള വിവരങ്ങള്‍ നല്‍കി. ഇവരെ നിലവില്‍ സര്‍വ്വീസ് ഉള്ള ബസുകളില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യും. കൂടുതല്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്ന മുറക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ നടത്താനാണ് തീരുമാനം. ബോണ്ട് സര്‍വ്വീസിന് പുറമെ വരും ദിവസങ്ങളില്‍ ജീവനക്കാര്‍ ആവശ്യപ്പെടുന്ന മുറക്ക് ദീര്‍ഘദൂര സര്‍വ്വീസുകളും കെഎസ്ആര്‍ടിസി നടത്താന്‍ തയ്യാറാണെന്നും അറിയിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിനീഷ് അനൂപ്പിന് കൈമാറിയത് അഞ്ച് കോടി പണം കണ്ടെത്തിയത് മയക്കുമരുന്ന് ഇടപാടുകളിലുടെ; ഗുരുതര ആരോപണങ്ങളുമായി ഇഡി