Select Your Language

Notifications

webdunia
webdunia
webdunia
webdunia

തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതം:രമേശ് ചെന്നിത്തല

തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി രാഷ്ട്രീയ പ്രേരിതം:രമേശ് ചെന്നിത്തല

ശ്രീനു എസ്

, ബുധന്‍, 2 ഡിസം‌ബര്‍ 2020 (11:36 IST)
തിരുവനന്തപുരം: ബാറുടമ ബിജുരമേശിന്റെ വെളിപ്പെടുത്തലിന്റെപേരില്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി നല്‍കിയ സ്പീക്കറുടെ നടപടി തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ രാഷ്ട്രീയം കളിക്കാന്‍ നില്‍ക്കുന്ന  പാവ മാത്രമാണ്.മുഖ്യമന്ത്രി പറയുന്നത് അനുസരിക്കുക എന്നത് മാത്രമാണ് സ്പീക്കറുടെജോലി. അതില്‍ പ്രത്യേകിച്ച് അത്ഭുതത്തിന്റെ കാര്യമില്ല. അത് കൊണ്ടാണ് സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം നോട്ടീസ് കൊടുത്തതും.സ്പീക്കറുടെ ഭാഗത്ത് നിന്ന് ഇതല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.
 
ഇത് കണ്ട് പകച്ചുപോകുമെന്ന തെറ്റിദ്ധാരണയൊന്നും പിണറായി വിജയന് വേണ്ടാ.രണ്ട് തവണ അന്വേഷിച്ച് തള്ളിയ കേസാണിത്. സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെപ്രതിപക്ഷം നടത്തുന്ന പോരാട്ടങ്ങളോടുള്ള പ്രതികാരമാണ് ഈ അന്വേഷണം. ഇതിനെ നിയമപരമായും രാഷ്ട്രീയപരമായും തങ്ങള്‍ നേരിടുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവതിയെ ഭീഷണിപ്പെടുത്തി നവജാത ശിശുവിനെ വിറ്റു, സർക്കാർ ഡോക്ടറും നഴ്സുമാരും ആറസ്റ്റിൽ