Select Your Language

Notifications

webdunia
webdunia
webdunia
webdunia

24 മണിക്കൂറിനിടെ 36,604 പേർക്ക് രോഗബാധ, 43,062 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 95 ലക്ഷത്തിലേയ്ക്ക്

24 മണിക്കൂറിനിടെ 36,604 പേർക്ക് രോഗബാധ, 43,062 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 95 ലക്ഷത്തിലേയ്ക്ക്
, ബുധന്‍, 2 ഡിസം‌ബര്‍ 2020 (10:09 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 36,604 പുതിയ കൊവിഡ് പൊസിറ്റീവ് കേസുകൾ. ഇതോടെ രാജ്യത്താകെ കൊവിഡ് ബാധിതരുടെ എണ്ണം 95 ലക്ഷത്തോട് അടുക്കുകയാണ്. 94,99,414 പേർക്കാണ് ഇന്ത്യയിൽ ആകെ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് കേസുകളെക്കാൾ രോഗമുക്തരുടെ എണ്ണത്തിൽ വർധനവുണ്ട്. 43,062 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. 
 
501 പേർ ഇന്നലെ മരിച്ചു. കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 1,38,122 ആയി ഉയർന്നു. രാജ്യത്ത് രോഗമുക്തരുടെ എണ്ണം 89ലക്ഷം കടന്നു എന്നത് ആശ്വാസകരമാണ്. 89,32,647 പേർ ഇന്ത്യയിൽ കൊവിഡിൽനിന്നും രോഗമുക്തി നേടി. 4,28,644 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 10,96,651 സാംപിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധനയ്ക്ക് വിധേയമാക്കിയത്. 14,24,45,949 സംപിളുകൾ രാജ്യത്ത് ഇതുവരെ ടെസ്റ്റ് ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മദ്യ ലഹരിയിൽ യുവതിയെ അപമാനിച്ച് പൊലീസ്; ചോദ്യംചെയ്തയാൾക്ക് നേരെ വെടിയുതിർത്തു