Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് വാടകക്കെടുത്ത കാര്‍ മറിച്ചു വില്‍ക്കുന്ന യുവാവ് പിടിയില്‍

തിരുവനന്തപുരത്ത് വാടകക്കെടുത്ത കാര്‍ മറിച്ചു വില്‍ക്കുന്ന യുവാവ് പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 1 ഓഗസ്റ്റ് 2022 (17:18 IST)
തിരുവനന്തപുരം : റെന്റ് എ കാര്‍ വാടകയ്ക്ക് എടുത്ത് മറിച്ച് വില്‍ക്കുന്ന സങ്കത്തിലെ പ്രധാനി പിടിയില്‍. കോയമ്പത്തൂര്‍ കന്നി അമ്മന്‍ നഗര്‍ സ്വദേശി സന്തോഷ് കുമാര്‍ (34) ആണ് പിടിയില്‍ ആയതു.
 
കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈല്‍ ഡീലേഴ്‌സ് ആയ EVM ഗ്രൂപ്പിന്റെ ഉടമസ്ഥതയിലള്ള EVM wheels റെന്റ് എ കാര്‍ സ്ഥാപനത്തിന്റെ തിരുവനന്തപുരം ബ്രാഞ്ചില്‍ നിന്നും ജൂലൈ 7ന് വാടകക്ക് എടുത്ത നിസ്സാന്‍ ടെറാനോ കാര്‍ ആണ് ഇയ്യാള്‍ കോയമ്പത്തൂരില്‍ മറിച്ച് വിറ്റത്. സമാനമായ നിരവധി കേസുകളില്‍ ഇയ്യാള്‍ പ്രതിയാണ്.
 
ശംഖുമുഖം AC പൃഥ്വിരാജിന്റെ നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം പേട്ട CI റിയാസ് രാജ, SI ഷിബു, CPO കണ്ണന്‍, ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ 20/07ന് കോയമ്പത്തൂര്‍ നിന്നും ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും തുടര്‍ന്ന് ഇന്നലെ (31/07) കോയമ്പത്തൂര്‍ ഉക്കടം മാര്‍ക്കറ്റിന് സമീപം ഉണ്ടായിരുന്ന ക്വറ്റേഷന്‍ സങ്കത്തിന്റെ കയ്യില്‍ നിന്നും വാഹനം കണ്ടുപിടിക്കുകയും അതിസാഹസികമായി വാഹനം റിക്കവറി ചെയ്തു പേട്ട സ്റ്റേഷനില്‍ എത്തിച്ചു പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി