Select Your Language

Notifications

webdunia
webdunia
webdunia
Thursday, 3 April 2025
webdunia

തിരുവനന്തപുരത്ത് കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു

Trivandrum

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ജൂലൈ 2023 (14:48 IST)
തിരുവനന്തപുരത്ത് കഞ്ചാവ് സംഘത്തിന്റെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഞാണ്ടൂര്‍കോണം അംബേദ്കര്‍ നഗര്‍ സ്വദേശി അഭിലാഷ്, രാജേഷ്, രാഹുല്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരുടെ കഴുത്തിലും കൈയ്യിലും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. 
 
കഞ്ചാവ് വില്പനക്കാരായ പ്രമോദ്, പ്രശാന്ത്, ബെന്റന്‍, രാജേഷ് എന്നിവരോട് കോളനിയില്‍ വരരുതെന്ന് നിവാസികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവര്‍ ഞായറാഴ്ച എത്തുകയും വാക്കേറ്റവും സംഘര്‍ഷവും ഉണ്ടാവുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂര്‍ണമായി നിരോധിച്ചു