Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂര്‍ണമായി നിരോധിച്ചു

Kedarnath Temple

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 17 ജൂലൈ 2023 (14:16 IST)
കേദാര്‍നാഥ് ക്ഷേത്രപരിസരത്ത് ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും പൂര്‍ണമായി നിരോധിച്ചു. ഇക്കാര്യം ബദരീനാഥ്-കേദാര്‍നാഥ് ക്ഷേത്ര കമ്മിറ്റിയാണ് അറിയിച്ചത്. ഇതേതുടര്‍ന്ന് ക്ഷേത്രപരിസരത്തുടനീളം മുന്നറിയിപ്പ് ബോര്‍ഡുകളും ക്ഷേത്ര കമ്മിറ്റി സ്ഥാപിച്ചു. സന്ദര്‍ശകര്‍ ചിത്രങ്ങളോ റെക്കോര്‍ഡിംഗോ എടുക്കുന്നത് കണ്ടാല്‍ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബോര്‍ഡുകളില്‍ പറയുന്നത്. 
 
നിങ്ങള്‍ സിസിടിവി ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും അറിയിപ്പുകളില്‍ വ്യക്തമാക്കുന്നു. കൂടാതെ ക്ഷേത്രപരിസരത്ത് പലയിടത്തും മൊബൈല്‍ ഫോണുമായി ക്ഷേത്രപരിസരത്ത് കയറരുത് എന്നെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണവില ഈമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തന്നെ; തുടര്‍ച്ചയായ നാലാമത്തെ ദിവസവും വിലവ്യത്യാസം ഇല്ല