Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കലും അധിക തുക ഈടാക്കലും: അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 40,000രുപ പിഴ

വിരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കലും അധിക തുക ഈടാക്കലും: അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 40,000രുപ പിഴ

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 16 ഒക്‌ടോബര്‍ 2023 (10:31 IST)
വിരാവകാശ നിയമ പ്രകാരമുള്ള അപേക്ഷകളില്‍ വിവരം നിഷേധിക്കുക, വൈകിപ്പിക്കുക, തെറ്റിധരിപ്പിക്കുക, അധിക ഫീസ് വാങ്ങുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിവിധ വകുപ്പുകളിലെ അഞ്ച് ഉദ്യോഗസ്ഥരെ 40,000 രൂപ ശിക്ഷിച്ച് സംസ്ഥാന വിവരാവകാശ കമ്മിഷന്‍. ഒരു പൊലീസ് ഓഫീസറെ കുറ്റവിമുക്തനാക്കിയും രണ്ട് അപേക്ഷകര്‍ക്ക് പണം തിരികെ നല്കാന്‍ നിര്‍ദ്ദേശിച്ചും വിവരാവകാശ കമ്മിഷണര്‍ എ അബ്ദുല്‍ ഹക്കിം ഉത്തരവായി.
 
കൊല്ലം പരവൂര്‍ കൂനയില്‍ ജെ. രതീഷ്‌കുമാറിന്റെ പരാതിയില്‍ പരവൂര്‍ വില്ലേജ് ഓഫീസര്‍ ടി.എസ് ബിജുലാല്‍ 5000 രൂപ, പാലക്കാട് അകത്തേത്തറ എല്‍. പ്രേംകുമാറിന്റെ അപ്പീലില്‍ പാലക്കാട് ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ എന്‍. ബിന്ദു 1000 രൂപ, കണ്ണൂര്‍ കണ്ടകാളിയില്‍ കെ.പി. ജനാര്‍ധനന്റെ ഹര്‍ജിയില്‍ പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എന്‍. രാജീവ് 25000 രൂപ, തിരുവനന്തപുരം വര്‍ക്കല ഇലകമണ്‍ എസ്. സാനു കക്ഷിയായ കേസില്‍ ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി സി യിലെ ആര്‍. വി. സിന്ധു 5000 രൂപ, തിരുവനന്തപുരം ചെറിയകൊണ്ണി കെ. രവീന്ദ്രന്‍ നായര്‍ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പൊതുബോധന ഓഫീസര്‍ ഉമാശങ്കര്‍ 4000 രൂപ എന്നിങ്ങനെയാണ് പിഴ ഒടുക്കേണ്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓപ്പറേഷന്‍ അജയ്: 11 മലയാളികള്‍ കൂടി കൊച്ചിയിലെത്തി