Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ വീണ്ടും പുലിയിറങ്ങി

വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ വീണ്ടും പുലിയിറങ്ങി

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 3 ജനുവരി 2024 (11:16 IST)
വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ വീണ്ടും പുലിയിറങ്ങി. ഇന്ന് രാവിലെ 7.30 ഓടെ പൊന്മുടി എല്‍ പി സ്‌കൂളിന് സമീപമാണ് പുലിയിറങ്ങിയത്. എല്‍ പി സ്‌കൂളില്‍ പാചകത്തിനായി വന്ന  സ്ത്രീയാണ് പുലിയെ കണ്ടത്. സ്‌കൂളിന് പുറകിലൂടെ പുലി വനത്തിലേക്ക് കയറിപ്പോകുന്നതാണ് സ്ത്രീ കണ്ടത്.
 
പുലിയെ കണ്ടതോടെ സ്ത്രീ ഭയന്ന് അടുത്തുള്ള വീട്ടില്‍ അഭയം തേടി. സംഭവത്തെത്തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പൊന്മുടി പോലീസ് സ്റ്റേഷന് സമീപം പുള്ളിപ്പുലിയെ കണ്ടിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍.1 കേസുകളുടെ എണ്ണം 312ആയി; 47ശതമാനവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍