Publish Date: Thu, 26 Aug 2021 (09:45 IST)
Updated Date: Thu, 26 Aug 2021 (09:48 IST)
തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. നെടുമങ്ങാട് കളത്തറ മുണ്ടയേല കാവനംപുറത്ത് വിമലയാണ്(68) മരിച്ചത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ജനാര്‍ദ്ദനന്‍ നായരെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. വിമലയുടെ കഴുത്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു കൊലപാതകം. ഇവര്‍തമ്മില്‍ എന്നും വഴക്കായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.