ട്രോളിംഗ് നിരോധനം അവസാനിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ഇനി കടലിൽ ഇറങ്ങി മീൻപിടിക്കാം

ട്രോളിംഗ് നിരോധനം അവസാനിച്ചു; മത്സ്യത്തൊഴിലാളികൾക്ക് ഇനി കടലിൽ ഇറങ്ങി മീൻപിടിക്കാം

ചൊവ്വ, 31 ജൂലൈ 2018 (10:01 IST)
ട്രോളിംഗ് നിരോധനം അവസാനിച്ചു. 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ അവസാനിച്ചത്. ഇനി മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോയി മീൻ പിടിക്കാം. ട്രോളിംഗ് വന്നതോടെ മത്സ്യത്തൊഴിലാളികളിൽ പലരും കഷ്‌ടപ്പാടിലായിരുന്നു. കടലിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ മത്സ്യ വില കുത്തനെ ഉയരുകയും ചെയ്‌തിരുന്നു.
 
കടലിൽ പോകുന്നതിനായി മത്സ്യത്തൊഴിലാളികള്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി. ട്രോളിംഗ് നിരോധിച്ചതിന് ശേഷം കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 700 ബോട്ടുകളാണ് ആദ്യദിനം കടലിലിറങ്ങുന്നത്. ബോട്ടുകളില്‍ പോകുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എത്തി.
 
ട്രോളിംഗ് അവസാനിക്കുന്നതോടെ മത്സ്യവില കുറയുമെന്ന പ്രതീക്ഷയും ഉണ്ട്. എന്നാൽ മഴ ശക്തമായിതന്നെ തുടരുന്ന സാഹചര്യത്തിൽ കടലിൽ പോയി മീൻ പിടിക്കുന്നത് എത്രമാത്രം വിജയകരമാകുമെന്നത് പറയാനാകില്ല.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘വാപ്പച്ചി വരാൻ കാത്തിരിക്കുവാ, ഒന്ന് കെട്ടിപ്പിടിക്കണം’ - ഉപേക്ഷിച്ച് പോയ ബാപ്പയെ കാത്തിരിക്കുന്നുവെന്ന് ഹനാൻ