Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നുമുതൽ പതിനൊന്നുവരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

ഇന്നുമുതൽ പതിനൊന്നുവരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ഇന്നുമുതൽ പതിനൊന്നുവരെ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം
തിരുവനന്തപുരം , ശനി, 9 ജൂണ്‍ 2018 (08:06 IST)
കേരളത്തിൽ കാലവർഷം ശക്തം. ഇന്നുമുതൽ 11 വരെ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയുണ്ടാകും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുമെന്നതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
 
ബംഗാൾ ഉൾക്കടലിൽ, ബംഗാൾ തീരത്തിനടുത്തായി ന്യൂനമർദമുണ്ടാകാനിടയുണ്ട്. അതിനാൽ ഇത് പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടാനിടയാക്കും. കേരളത്തിൽ കാലവർഷം കൂടുതൽ ശക്തിപ്രാപിക്കും. കേരളത്തിലെ നദികളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു.
 
മഴ നീണ്ടുനിൽക്കാൻ സാധ്യതയുള്ളതിനാൽ ആവശ്യമെങ്കിൽ മലയോര മേഖലയിൽ യാത്രാനിരോധനം ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദുരന്തപ്രതികരണ കേന്ദ്രം കളക്‌ടർമാർക്ക് നിർദ്ദേശം നൽകി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവിൽ നറുക്ക് വീണത് ജോസ് കെ. മാണിക്ക്, രാജ്യസഭാ ‌സ്‌ഥാനാർഥിയെ പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ്സ്