Publish Date: Fri, 27 May 2022 (19:54 IST)
Updated Date: Fri, 27 May 2022 (20:03 IST)
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി 12 മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ,ജില്ലാ കളക്ടർമാർ.പോലീസ്,കോസ്റ്റൽ പോലീസ്,ഇന്ത്യൻ കോസ്റ് ഗാർഡ്,നേവി,ഫിഷറീസ്,സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടന്ന യോഗത്തിലാണ് തീരുമാനം.