Select Your Language

Notifications

webdunia
webdunia
webdunia
webdunia

അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും, കൂടിക്കാഴ്ച സെക്രട്ടറിയേറ്റിൽ

അതിജീവിത നാളെ മുഖ്യമന്ത്രിയെ കാണും, കൂടിക്കാഴ്ച സെക്രട്ടറിയേറ്റിൽ
, ബുധന്‍, 25 മെയ് 2022 (19:15 IST)
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച  നടത്തും. വ്യാഴാഴ്ച രാവിലെ 10ന് സെക്രട്ടേറിയറ്റിൽ വച്ചാണ് കൂടിക്കാഴ്ച. കേസിന്റെ തുടരന്വേഷണം സർക്കാർ അട്ടിമറിച്ചെന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
 
ഇന്ന് ഹർജി പരിഗണിക്കവെ അതിജീവിത ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും ആരോപണം ഉന്നയിക്കാനുണ്ടായ സാഹചര്യത്തെ പറ്റി അറിയില്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.കേസിലെ മുഖ്യപ്രതിയായ ദിലീപിനെ സംരക്ഷിക്കാൻ ഭരണമുന്നണി ശ്രമിക്കുന്നതായി സംശയിക്കുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്വേഷ പ്രസംഗം: പി.സി.ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍