Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതികൾ കോൺഗ്രസ്സുകാരെന്ന് പൊലീസ്, 9 പേർ കസ്റ്റഡിയിൽ, ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും

പ്രതികൾ കോൺഗ്രസ്സുകാരെന്ന് പൊലീസ്, 9 പേർ കസ്റ്റഡിയിൽ, ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും
, ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (08:23 IST)
തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ ഡി‌വൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കോൺഗ്രസുകാരെന്ന് എഫ്ഐആറിൽ വ്യക്തമാകി പൊലീസ്. മുഖ്യപ്രതി സജീവൻ ഉൾപ്പടെ 9 പേർ നിലവിൽ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും എന്നാണ് വിവരം. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും കൊലപ്പെടുത്തുക എന്നു ഉദ്ദേശത്തോടെയാണ് പ്രതികൾ എത്തിയത് എന്ന് പൊലീസ് വ്യക്തമാക്കുന്നു.
 
ആറു പേരടങ്ങുന്ന സംഘമാണ് വാളും കത്തിയും ഉപയോഗിച്ച് ഇരുവരെയും കൊലപ്പെടുത്തിയത്. നേരത്തെ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ സജീവ് അൻസാർ എന്നിവരെയാണ് ഒന്നും രണ്ടും പ്രതികളായി എഫ്ഐആറിൽ ചേർത്തിരിയ്ക്കുന്നത്. സജീവ്, സനല്‍, അജിത്ത് എന്നിവർ കൊലപാതകത്തിൽ നേരിട്ട് പങ്കളികളായി എന്നാണ് പൊലിസിന്റെ കണ്ടെത്തൽ. മൂന്ന് പ്രതികൾ ഒളിവിലാണ്. അതേസമയം രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം എന്ന് എഫ്ഐആറിൽ നേരിട്ട് പറയുന്നില്ല. നിയമപരമായി അങ്ങനെ പറയേണ്ടതില്ല എന്നണ് പൊലീസിന്റെ വിശദീകരണം.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ഇന്ന് സെക്രട്ടറിയേറ്റില്‍