Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍

ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി രണ്ടുപേര്‍ കെട്ടിപ്പിടിച്ച് കിടക്കുന്നു; ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍, അപൂര്‍വമായ രക്ഷപ്പെടല്‍

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 18 മാര്‍ച്ച് 2025 (13:35 IST)
റെയില്‍വേ ട്രാക്കില്‍ അടിച്ചു ഫിറ്റായി കിടന്ന രണ്ടുപേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. ആലുവയ്ക്കും അങ്കമാലിക്കും ഇടയിലെ റെയില്‍വേ ട്രാക്കിലാണ് സംഭവം. ശനിയാഴ്ച രാത്രിയാണ് മദ്യപിച്ച് ബോധമില്ലാതെ രണ്ടുപേര്‍ ട്രാക്കില്‍ കിടന്നത്. ആലുവയില്‍ നിന്ന് തൃശൂര്‍ റൂട്ടിലേക്ക് പുറപ്പെട്ട ട്രെയിന്‍ ആലുവ സ്റ്റേഷന്‍ കഴിഞ്ഞ് കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് റെയില്‍വേ ട്രാക്കില്‍ രണ്ടുപേര്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് ലോക്കോ പൈലറ്റ് കണ്ടത്.
 
ട്രെയിന്‍ അടുത്തെത്തുമ്പോള്‍ ഇവര്‍ എഴുന്നേറ്റു മാറും എന്നാണ് കരുതിയത്. പക്ഷേ അത് ഉണ്ടായില്ല. 100 മീറ്ററോളം അടുത്തെത്തിയപ്പോള്‍ എമര്‍ജന്‍സി ബ്രേക്ക് ഇട്ടു. 50 മീറ്റര്‍ അടുത്തെത്തിയപ്പോള്‍ ഇരുവരും കെട്ടിപ്പിടിച്ചു നിന്നു പിന്നാലെ ട്രാക്കിലേക്ക് തന്നെ വീഴുകയായിരുന്നു. ബ്രേക്ക് ഇട്ടതിനാല്‍ ട്രെയിന്‍ സാവധാനമാണ് ഇവരുടെ മുകളിലൂടെ പോയത്. ട്രെയിന്‍ നില്‍ക്കുമ്പോള്‍ എഞ്ചിന്റെ അടിയില്‍ കിടക്കുകയായിരുന്നു രണ്ടുപേരും.
 
കഷ്ടിച്ച് ഒരാള്‍ക്ക് മാത്രം കിടക്കാവുന്ന സ്ഥലം മാത്രമേ ട്രെയിനിന് അടിയില്‍ ഉണ്ടായിരുന്നുള്ളു. രണ്ടുപേര്‍ ട്രെയിന്‍ അടിയില്‍പ്പെട്ട് രക്ഷപ്പെടുന്ന സംഭവം ഇത് അപൂര്‍വമാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നില്‍ അവകാശ സമരവുമായി അങ്കണവാടി ജീവനക്കാരും