Select Your Language

Notifications

webdunia
webdunia
webdunia
webdunia

മകൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് വിശ്വാസം, വലിയ വേട്ടയാടൽ നടന്നെന്ന് യു പ്രതിഭ എം എൽ എ

U prathibha

അഭിറാം മനോഹർ

, ചൊവ്വ, 7 ജനുവരി 2025 (19:06 IST)
മകനെതിരായ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് വിശദീകരണവുമായി യു പ്രതിഭ എം എല്‍ എ . മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഇപ്പോഴും വിശ്വാസമെന്നും വലിയ വേട്ടയാടലാണ് ദിവസങ്ങളായി നടന്നുകൊണ്ടിരിക്കുന്നതെന്നും എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
 
 ചില മാധ്യമങ്ങള്‍ പ്രത്യേക അജണ്ടയോടെ വാര്‍ത്ത നല്‍കി. എന്നാല്‍ പാര്‍ട്ടി വലിയ പിന്തുണയാണ് നല്‍കിയത്. മകന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തെങ്കില്‍ അവനെ തിരുത്തേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. എന്നാല്‍ മകന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. പ്രതിഭ പറഞ്ഞു. മകന്റെ ചിത്രമടക്കമാണ് വാര്‍ത്ത നല്‍കിയത്. കഴിഞ്ഞ ദിവസം ലഹരിക്കടിമപ്പെട്ട 2 കുട്ടികള്‍ ഒരാളെ കുത്തിയപ്പോള്‍ പോലും അവരുടെ ചിത്രങ്ങള്‍ നല്‍കിയിരുന്നില്ല. കൊടുക്കേണ്ട കാര്യവുമില്ല. പക്ഷേ മകന്റെ കാര്യത്തില്‍ വ്യക്തിപരമായി ദിവസങ്ങളോളം അക്രമം നേരിട്ടു. താന്‍ മതം പറഞ്ഞെന്ന തരത്തില്‍ വലിയ ചര്‍ച്ച നടക്കുന്നു. ഒരിക്കലും ഇല്ലാത്തൊരു പരാമര്‍ശമാണിത്. കാര്യങ്ങള്‍ വളച്ചൊടിച്ചാണ് അത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പ്രതിഭ പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് നാളെ കൊടിയിറങ്ങും ,ടോവിനോ തോമസും ആസിഫലിയും മുഖ്യാതിഥികള്‍