Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

അമ്മയെ അച്ഛൻ കൊന്നു, മകളെ ഏറ്റെടുത്ത് ബന്ധുക്കൾ; അനാഥനായി ഇളയമകൻ

ഉദയം പേരൂർ

ഗോൾഡ ഡിസൂസ

, ശനി, 14 ഡിസം‌ബര്‍ 2019 (09:42 IST)
ഉദയം‌പേരൂരിൽ കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ പ്രേം കുമാറിന്റെ ഇളയമകൻ അനാഥനായി. വിദ്യ കൊല്ലപ്പെടുകയും പ്രേംകുമാർ പിടിയിലാകുകയും ചെയ്തതോടെ ഇവരുടെ ഇളയമകനെ ബന്ധുക്കൾ കൈയ്യൊഴിഞ്ഞു. മൂത്തമകളെ ഏറ്റെടുത്തെങ്കിലും കുടുംബ പ്രശ്നം മൂലം ഇളയവനായ ആറാം ക്ലാസുകാരനെ ആരും ഏറ്റെടുക്കാൻ തയ്യാറായില്ല. 
 
ഇതോടെ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റി. വിദ്യയുടെ മരണത്തിനും പ്രേംകുമാറിന്റെ ജയില്‍വാസത്തിനുമപ്പുറം ഈ കൊലയുടെ യഥാര്‍ത്ഥ ഇര അവരുടെ ഇളയ മകനാണ്. ഒറ്റ നിമിഷം കൊണ്ട് അവൻ ലോകത്ത് ആരുമില്ലാത്തവനായി. 
 
കൊലപാതകം പുറത്തറിയുന്നതിനു മുന്‍പ് തന്നെ പ്രേംകുമാര്‍ മക്കളെ തിരുവനന്തപുരത്തേക്ക് മാറ്റിയിരുന്നു. ബന്ധുക്കള്‍ കയ്യൊഴിഞ്ഞ മകനെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ ഏല്‍പ്പിച്ച് വിദേശത്തേക്ക് കടക്കാനായിരുന്നു പ്ലാൻ. അതിനിടയ്ക്കാണ് പ്രേം കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്ലിപ്പ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്തത് ഐഫോൺ; പക്ഷെ യുവാവിന് കിട്ടിയത്!