മതരാഷ്ട്രവാദം നോര്‍മലൈസ് ചെയ്യാന്‍ യുഡിഎഫ്; തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തും

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കു സാധ്യതയുള്ള ഇടങ്ങളില്‍ യുഡിഎഫ് മറ്റു മത്സരാര്‍ഥികളെ പ്രഖ്യാപിക്കില്ല

രേണുക വേണു
ചൊവ്വ, 7 ഒക്‌ടോബര്‍ 2025 (08:27 IST)
തീവ്ര വര്‍ഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്താന്‍ യുഡിഎഫ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി യുഡിഎഫിന്റെ ഭാഗമായിരിക്കും. അനൗദ്യോഗിക പിന്തുണയാണ് ജമാഅത്തെ ഇസ്ലാമി യുഡിഎഫിനു നല്‍കുക. 
 
തദ്ദേശ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിക്കു സാധ്യതയുള്ള ഇടങ്ങളില്‍ യുഡിഎഫ് മറ്റു മത്സരാര്‍ഥികളെ പ്രഖ്യാപിക്കില്ല. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ജമാഅത്തെ ഇസ്ലാമി ബന്ധത്തിനു യുഡിഎഫില്‍ മാധ്യസ്ഥം വഹിക്കുന്നത്. മതരാഷ്ട്രവാദം ഉയര്‍ത്തിപ്പിടിക്കുന്ന ജമാഅത്തെ ഇസ്ലാമിയെ ഒപ്പം നിര്‍ത്തുന്നതില്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ക്കു എതിര്‍പ്പുണ്ട്. ഇതെല്ലാം അവഗണിച്ചാണ് സതീശന്റെ നീക്കങ്ങള്‍. 
 
ജമാഅത്തെ ഇസ്ലാമിക്ക് ഇപ്പോള്‍ മതരാഷ്ട്രവാദം ഇല്ലെന്നാണ് സതീശന്റെ പക്ഷം. എന്നാല്‍ മതരാഷ്ട്രവാദത്തില്‍ നിന്ന് പിന്നോട്ടു പോയതായി ജമാഅത്തെ ഇസ്ലാമി ഒരിടത്തും പ്രഖ്യാപിച്ചിട്ടില്ല. തദ്ദേശ വാര്‍ഡുകളില്‍ ജമാഅത്തെ ഇസ്ലാമിയുമായി നീക്കുപോക്ക് നടത്താന്‍ തീരുമാനിച്ച യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ബന്ധം തുടരാനാണ് ലക്ഷ്യമിടുന്നത്. ജമാഅത്തെ ഇസ്ലാമി ബന്ധത്തിനു മുസ്ലിം ലീഗിന്റെ മൗനാനുവാദവും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്ന് പി കെ ശശി രാജിവെച്ചു, പാർട്ടിവിട്ടേക്കുമെന്ന് അഭ്യൂഹം

ഞാൻ എന്ത് ചെയ്യാനാണ്, സിനിമ റിലീസ് ചെയ്യാൻ ഒരു പിന്തുണയും ലഭിക്കുന്നില്ല, ജനനായകനെ പറ്റി എച്ച് വിനോദ്

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

എല്ലാം കാണുക

ഏറ്റവും പുതിയത്

വലിയ ക്രിമിനല്‍ കേസുകളില്‍ എന്താണ് ഈ തിടുക്കം കാണാത്തത്? സിനിമാ സംവിധായകന്റെ നാടകീയ അറസ്റ്റില്‍ ഹില്‍ പാലസ് പോലീസിനെ വിമര്‍ശിച്ച് കോടതി

Exclusive: 'സിപിഎം സൈബർ വിഭാഗത്തിലെ പൊട്ടിത്തെറി' മാധ്യമസൃഷ്ടി; വന്നത് കോൺഗ്രസ് ഫണ്ടിങ്ങിൽ നിന്ന്?

വി എസ് അനില്‍കുമാറിന്റെ വീടിന് മുന്നില്‍ റീത്ത് സമര്‍പ്പിച്ചു; പരാതി നല്‍കി

മുടി വെട്ടാന്‍ 20 രൂപ അധികം വാങ്ങിയ സലൂണ്‍ ജീവനക്കാരെ യുവാവ് ആക്രമിച്ചു

സ്ഥാനക്കയറ്റം ഉടന്‍ നടപ്പാക്കും, സാമ്പത്തികം ഒരു പ്രശ്‌നമല്ല: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മന്ത്രി ഗണേഷ് കുമാറിന്റെ സന്തോഷവാര്‍ത്ത

അടുത്ത ലേഖനം
Show comments