Select Your Language

Notifications

webdunia
webdunia
webdunia
Thursday, 17 April 2025
webdunia

ദേശീയ നേതൃത്വത്തിൽ നിന്നും മാറിയാലും കേരളത്തിൽ പ്രവർത്തനം തുടരും, പ്രധാ‍ന ചുമതല ഏൽ‌പ്പിച്ച രാഹുലിന് നന്ദി; ഉമ്മൻ ചാണ്ടി

വാർത്ത ഉമ്മൻ ചാണ്ടി എ ഐ സി സി രഹുൽ ഗാന്ധി News Ummen Chandi AICC Rahul Gandi
, ഞായര്‍, 27 മെയ് 2018 (16:58 IST)
പ്രധാന ദൌത്യം തന്നെയേ‌ലിപ്പിച്ച രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് ഉമ്മൻ ചാണ്ടി. തന്നെ ഏല്പിച്ച പുതിയ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റും. എ ഐ സി സി ജനറൽ സെക്രട്ടറിയായി നിയമിച്ച പാർട്ടി തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഉമ്മൻ ചാണ്ടി. വലിയ ഉത്തരവാദിത്വമുള്ള ചുമതലയാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
 
പാർട്ടിയുടേ നിയോഗം ഏറ്റെടുക്കുന്നു. പുതിയ നടപടി വിവാദമാക്കേണ്ടതില്ല. ചെങ്ങന്നൂർ തിരഞ്ഞെടുപ്പുമായി ഇക്കാര്യത്തിന് യാതൊരു ബന്ധവുമില്ല. പാർട്ടിയെ ശക്തിപ്പെടുത്തുക എന്നതിന്റെ ഭാഗം മാത്രമാണിത്. ദേശീഒയ നേതൃത്വത്തിലേക്ക് മാറിയാലും കേരളത്തിൽ പ്രവർത്തിക്കും എന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.
 
ദിഗ് വിജയ് സിങിനു പകരമായാണ് ഉമ്മൻ ചാണ്ടിയെ ആന്ധ്രപ്രദേശിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയാക്കിയിരിക്കുന്നത്. കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം പാർട്ടിൽയിൽ മറ്റു സ്ഥാനങ്ങൾ ഏറ്റെടുക്കാൻ ഉമ്മൻ ചാണ്ടി തയ്യാറായിരുന്നില്ല 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരള കർണ്ണാടക തീരങ്ങളിൽ ന്യൂനമർദ്ദം; തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദേശം