Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിപ്പ വൈറസ് നിയന്ത്രണവിധേയം; 125പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി

നിപ്പ വൈറസ് നിയന്ത്രണവിധേയം; 125പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി

നിപ്പ വൈറസ് നിയന്ത്രണവിധേയം; 125പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യമന്ത്രി
കോഴിക്കോട് , ഞായര്‍, 27 മെയ് 2018 (10:25 IST)
നിപ്പ വൈറസ് ബാധയെന്ന സംശയത്തിൽ 125 പേർ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. നിപ്പ വൈറസ് പിടിപെട്ട് മരിച്ചവരുടെ ബന്ധുക്കളാണിവരെന്നും മന്ത്രി പറഞ്ഞു.

ഇതുവരെ നിപ്പ വൈറസ് ബാധിച്ച് 12 പേർ മരിച്ചിട്ടുണ്ട്. മൂന്ന് പേർ ചികിത്സയിലായാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ രോഗബാധ നിയന്ത്രണവിധേയമാണ്. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിപ്പ വൈറസ് ബാധിച്ച് ശനിയാഴ്‌ച ഒരു മരണം കൂടി നടന്നിരുന്നു. ചികിത്സയിലായിരുന്ന പേരാമ്പ്ര നരിപ്പറ്റ ചീക്കോന്ന് പടിഞ്ഞാറുങ്ങൽ കല്യാണി (75) ആണ് മരിച്ചത്.

ഇതിനിടെ, നിപ്പ വൈറസ് ബാധയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. ഇതിന്റെ ഭാഗമായി. എമര്‍ജന്‍സി കേസ് അല്ലാത്തവരെ വാര്‍ഡുകളില്‍ നിന്ന് ഒഴിപ്പിച്ചു തുടങ്ങി. രോഗം ബാധിച്ചവരുമായി സമ്പര്‍ക്കത്തിലായിരുന്ന കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചെക്കപ്പിനു പോയി മടങ്ങിയ ആറുമാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി