സുരക്ഷയില്ലാത്ത കെട്ടിടങ്ങളും സ്‌കൂളുകളും രണ്ടാഴ്ചയ്ക്കുള്ളില്‍ കണ്ടെത്തണം: ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദ്ദേശം വന്നത്.

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 5 ഓഗസ്റ്റ് 2025 (18:47 IST)
സ്‌കൂളുകള്‍, ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ ഘടനാപരമായി സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളുടെ സമഗ്രമായ പട്ടിക അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ തയ്യാറാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ വകുപ്പിന് നിര്‍ദ്ദേശം നല്‍കി.മുതിര്‍ന്ന മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഈ നിര്‍ദ്ദേശം വന്നത്.
 
പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെയും അറ്റകുറ്റപ്പണികള്‍ ആവശ്യമുള്ള കെട്ടിടങ്ങളുടെയും പ്രത്യേക പട്ടിക മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 'അവധി ദിവസങ്ങളില്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ പൊളിക്കണം. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതുവരെ ക്ലാസുകള്‍ തുടരുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പിടിഎകള്‍, വിദ്യാഭ്യാസ വകുപ്പ് എന്നിവ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.അണ്‍ എയ്ഡഡ് സ്‌കൂള്‍ കെട്ടിടങ്ങളുടെ സുരക്ഷാ പരിശോധനകള്‍  നടത്താനും മുഖ്യമന്ത്രി ഉത്തരവിട്ടു. 
 
അപകടകരമെന്ന് കണ്ടെത്തിയ പൊതു കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ഡിജിറ്റലായി രേഖപ്പെടുത്തുന്നതിന് ഒരു സോഫ്റ്റ്വെയര്‍ സംവിധാനം വികസിപ്പിക്കും. പൊതു കെട്ടിടങ്ങളിലെ വൈദ്യുത സുരക്ഷ നിരീക്ഷിക്കുന്നതിന് ഒരു പരിശോധനാ സംവിധാനത്തിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാര്‍ എന്നിവര്‍ സംയുക്തമായി വൈദ്യുത പരിശോധനകള്‍ കൈകാര്യം ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

യഥാർഥ ബൈസൺ താങ്കളാണ്,അഭിമാനം മാത്രം, ബൈസൺ സിനിമയെ പ്രശംസിച്ച് മണിരത്നം

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബ്രിട്ടനെ നടുക്കി ട്രെയ്നിൽ കത്തി ആക്രമണം, പ്രകോപനമില്ലാതെ ആക്രമണം, 2 പേർ അറസ്റ്റിൽ, 9 പേരുടെ നില അതീവ ഗുരുതരം

സഹായിക്കാനെന്ന വ്യാജേന കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ നടിക്കെതിരെ ലൈംഗികാതിക്രമം, പോർട്ടർ അറസ്റ്റിൽ

സ്‌കൂളുകളില്‍ ബാങ്ക് വിളിക്കാനും നിസ്‌കരിക്കാനും സൗകര്യമൊരുക്കണം; താമരശ്ശേരി ബിഷപ്പിന് ഭീഷണി കത്ത്

Mammootty: എന്നെക്കാള്‍ ചെറുപ്പമാണ് കേരളത്തിന്; ഹൃദ്യമായ വാക്കുകളില്‍ മമ്മൂട്ടി

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രാജ്യം ഒരു മുസ്ലീം രാജ്യമാണ്; സൗദി അറേബ്യ, തുര്‍ക്കി, ഇറാഖ്, ഖത്തര്‍, ഒമാന്‍, ഇന്തോനേഷ്യ എന്നിവയല്ല

അടുത്ത ലേഖനം
Show comments