ആഞ്ചലിലെ ഉത്ര കൊലക്കേസില്‍ ഉത്രയുടെ ഭര്‍ത്താവ് സൂരജിന്റെ അമ്മയേയും സഹോദരിയേയും അറസ്റ്റുചെയ്തു. ഗൂഢാലോചന നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് ഇവരെ പൊലീസ് അറസ്റ്റുചെയ്തത്. അടൂരിലെ വീട്ടില്‍ നിന്നാണ് സൂരജിന്റെ മാതാവ് രേണുകയേയും സഹോദരി സൂര്യയേയും പൊലീസ് അറസ്റ്റു ചെയ്തത്.
വീട്ടിലെ പ്രശ്‌നങ്ങള്‍ കാരണം ഉത്രയെ തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയും സ്ത്രീധനമായി നല്‍കിയത് തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതാണ് ഉത്രയെ കൊലപ്പെടുത്താന്‍ സൂരജ് തീരുമാനിച്ചതിനു കാരണം. താനാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് സൂരജ് വനം വകുപ്പിനോട് സമ്മതിച്ചിട്ടുണ്ട്. നേരത്തേ ഈ കേസില്‍ സൂരജിന്റെ പിതാവിനെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ വേണ്ടത്ര തെളിവുകളുടെ അഭാവത്തില്‍ ഇയാളെ കേസില്‍ പ്രതിയാക്കിയില്ല.