പി വി അ‌ൻ‌വറിനെ നിയമസഭയുടെ പരിസ്തിതി കമ്മറ്റിയിൽ നിന്നും ഒഴിവാക്കണം: സ്പീക്കർക്ക് വി എം സുധീരന്റെ കത്ത്

ബുധന്‍, 11 ജൂലൈ 2018 (17:02 IST)
പി വി അൻ‌വറിനെ നിയമ സഭയുടെ പരിസ്ഥിതി കമ്മറ്റിയിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വി എം സുധീരൻ സ്പീക്കർക്ക് കത്ത് നൽകി. പരിസ്ഥിതി നിയമ.ങ്ങൾ തുടർച്ചയായി ലംഘിക്കുന്ന അൻ‌വർ പരിസ്ഥിതി കമ്മറ്റിയിൽ തുടരുന്നത് ശരിയല്ലെന്ന് വി എം സുധീരൻ നൽകിയ കത്തിൽ പറായുന്നു. 
 
അതേസമയം  കക്കാടംപൊയിലിലെ ചീങ്കണ്ണിപ്പാറയിൽ അനധികൃതമായി നിർമ്മിച്ച തടയണയിലെ വെള്ളം ഒഴുക്കി കളയാൻ ഹൈക്കോടതി ജില്ലാ കളക്ടർക്ക് കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു. രണ്ടാഴ്ചക്കുള്ളിൽ നടപടി പൂർത്തിയാക്കാണമെന്നും ആവശ്യമെങ്കിൽ സാങ്കേതിക വിദഗ്ധരെ നിയോഗിക്കാമെന്നുമാണ് കോടതി നിർദേശം നൽകിയിരിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ജലവിമാന പദ്ധതി സർക്കർ ഉപേക്ഷിച്ചു; പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങൾ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് നൽകും