Webdunia - Bharat's app for daily news and videos

Install App

മരടിലെ പുനരധിവാസം: തെറ്റായ സന്ദേശം നല്‍കുമെന്ന് വി എസ്; പുനരധിവാസം സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമെന്ന് പിണറായി

അഭിലാഷ് മിഥുന്‍
തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2019 (21:52 IST)
മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. എന്നാല്‍ മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് പുനരധിവാസം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 
 
മരട് ഫ്ലാറ്റുകളിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സര്‍ക്കാര്‍ ഏറെ ജാഗ്രതയോടെ ചെയ്യേണ്ട കാര്യമാണെന്നാണ് വി എസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരം നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാട്ടിയ നിലയ്ക്ക് പുനരധിവാസവും നഷ്ടപരിഹാരവും ഒരു കീഴ്‌വഴക്കമായി മാറും. പുനരധിവാസം ആവശ്യമുള്ള മറ്റുള്ളവരേക്കാള്‍ സൌകര്യങ്ങളും മുന്‍‌ഗണനയും ഇടതുസര്‍ക്കാര്‍ ഫ്ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും വി എസ് അച്യുതാനന്ദന്‍ പറയുന്നു.
 
എന്നാല്‍, മരട് ഫ്ലാറ്റുകളിലെ അന്തേവാസികള്‍ക്ക് പുനരധിവാസം നല്‍കേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്തമാണെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. സുപ്രീം‌കോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ മരട് വിഷയവും മറ്റ് വിഷയങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയില്ല - വി എസ് പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments