സ്റ്റിയറിങ് ഒറ്റ കൈയില്‍, ഒരു സൈഡിലേക്ക് തിരിഞ്ഞിരുന്ന് ഡാന്‍സ് കളിച്ച് വണ്ടി ഓടിക്കുന്നു; വടക്കഞ്ചേരി അപകടത്തിനു കാരണക്കാരനായ ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അഭ്യാസം (വീഡിയോ)

ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെതിരെ പൊലീസ് നരഹത്യക്കുറ്റം ചുമത്തിയിട്ടുണ്ട്

Webdunia
വെള്ളി, 7 ഒക്‌ടോബര്‍ 2022 (13:33 IST)
നാടിനെ നടുക്കിയ വാര്‍ത്തയായിരുന്നു പാലക്കാട് വടക്കഞ്ചേരിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയ ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി. ബസും കൂട്ടിയിടിച്ചുണ്ടായ അപകടം. വിദ്യാര്‍ഥികള്‍ അടക്കം ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗവും ഓവര്‍ടേക്ക് ചെയ്യാനുള്ള തിടുക്കവുമാണ് അപകടത്തിനു കാരണമെന്നാണ് പൊലീസ് പറയുന്നത്. 
 
ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെതിരെ പൊലീസ് നരഹത്യക്കുറ്റം ചുമത്തിയിട്ടുണ്ട്. ടൂറിസ്റ്റ് ബസ് ഡ്രൈവറെന്ന കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ച് ജോമോന്‍ അപകടസ്ഥലത്തു നിന്ന് രക്ഷപ്പെട്ടിരുന്നു. ജോമോനെതിരെ ഇപ്പോള്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉയരുകയാണ്. ജോമോന്റെ മോശം ഡ്രൈവിങ്ങിന്‍രെ തെളിവുകളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
 


ഒരു സൈഡിലേക്ക് തിരിഞ്ഞിരുന്ന് ഡാന്‍സ് കളിച്ച് ഒറ്റ കൈ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്ന ജോമോന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനെതിരെ കൂടി പൊലീസ് കേസെടുക്കണമെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ ആവശ്യപ്പെടുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒളിവില്‍ പോകാന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കാര്‍ നല്‍കിയ സിനിമാ നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും സഞ്ചാര്‍ സാത്തി ആപ്പ് നിര്‍ബന്ധം; ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാരിന്റെ നീക്കം

200 വോട്ടര്‍മാര്‍, ഒരു വീട്ടു നമ്പര്‍: കേരളത്തില്‍ നിന്നുള്ള 6/394 എന്ന വീട്ട് നമ്പര്‍ വിവാദത്തില്‍

തിരുവനന്തപുരത്തെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പ്രചരിക്കുന്നു

അടുത്ത ലേഖനം
Show comments