Select Your Language

Notifications

webdunia
webdunia
webdunia
webdunia

വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറ്; ചില്ല് തകര്‍ന്നു

Vande Bharat Express

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 2 ഓഗസ്റ്റ് 2024 (20:42 IST)
വന്ദേഭാരത് ട്രെയിന് നേരെ വീണ്ടും കല്ലേറുണ്ടായി. ഇന്ന് വൈകുന്നേരം നാലേകാലോടുകൂടിയാണ് കല്ലേറുണ്ടായത്. കണിയാപുരത്തിനും പെരുങ്ങൂഴിക്കും ഇടയില്‍ വെച്ചാണ് കല്ലേറുണ്ടായത്. അക്രമത്തില്‍ സി4 കോച്ചിലെ സീറ്റ് നമ്പര്‍ 74 നു മുന്നിലെ ചില്ലു പൊട്ടിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. 
 
കഴിഞ്ഞ മാസം തൃശൂരില്‍ വെച്ച് വന്ദേഭാരത് എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായിരുന്നു. കല്ലേറില്‍ രണ്ട് കോച്ചുകളുടെ ചില്ല് പൊട്ടി. തിരുവനന്തപുരത്ത് നിന്ന് കാസറഗോഡേയ്ക്ക് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ c2, c4 കോച്ചുകളുടെ ചില്ലുകളാണ് പൊട്ടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയനാടിന് കോണ്‍ഗ്രസിന്റെ കൈതാങ്ങ്, നൂറിലധികം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് രാഹുല്‍ ഗാന്ധി