Webdunia - Bharat's app for daily news and videos

Install App

ഏത് സമയത്തും വീട്ടില്‍ കയറിവരാനുള്ള സ്വാതന്ത്ര്യം, ആറ് വയസുകാരിയെ മൂന്ന് വര്‍ഷം പീഡിപ്പിച്ചിട്ടും മാതാപിതാക്കള്‍ അറിഞ്ഞില്ല; ഒടുവില്‍ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞുള്ള അര്‍ജ്ജുന്റെ നാടകം

Webdunia
തിങ്കള്‍, 5 ജൂലൈ 2021 (12:27 IST)
ഇടുക്കി വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറു വയസുകാരിയായ കുട്ടിയെ പ്രതി അര്‍ജ്ജുന്‍ മൂന്ന് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന് മൊഴി. പ്രതി അര്‍ജുന്‍ കൊലയ്ക്ക് ശേഷം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചെന്നും പൊലീസ് പറയുന്നു. 
 
കൊല്ലപ്പെട്ട പെണ്‍കുട്ടി താമസിക്കുന്ന ലയത്തിലെ തൊട്ടടുത്ത മുറിയിലാണ് പ്രതി അര്‍ജുന്‍ താമസിക്കുന്നത്. പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബവുമായി അര്‍ജുന് അടുത്ത ബന്ധമുണ്ടായിരുന്നു. കുട്ടിയെ കളിപ്പിക്കാനെന്നവണ്ണം അര്‍ജുന്‍ ഇവരുടെ വീട്ടിലേക്ക് ഇടയ്ക്കിടെ എത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കള്‍ അര്‍ജ്ജുന് നല്‍കിയിരുന്നു. അത്രത്തോളം വിശ്വാസമായിരുന്നു ഇയാളെ. എന്നാല്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തങ്ങളുടെ മകളെ അര്‍ജുന്‍ ലൈംഗികമായി ദുരുപയോഗിക്കുന്ന കാര്യം മാതാപിതാക്കള്‍ അറിഞ്ഞില്ല. കുട്ടിയുടെ മാതാപിതാക്കള്‍ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു അര്‍ജ്ജുന്റെ ചൂഷണം. 

വന്‍ വഴിത്തിരിവ്

വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റില്‍ കഴുത്തില്‍ ഷാള്‍ കുരുങ്ങി ആറുവയസുകാരി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. അയല്‍വാസിയായ യുവാവ് തന്നെയാണ് പ്രതി. ചുരക്കുളം എസ്റ്റേറ്റില്‍ അര്‍ജുന്‍ (21) ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ ചുരക്കുളം എസ്റ്റേറ്റിലെ ചെലത്ത് ലയത്തില്‍ താമസിക്കുന്ന കുട്ടിയെ കഴിഞ്ഞ മാസം 30-നാണ് ലയത്തിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കുട്ടിയുടേത് അപകട മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. കളിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ ഷാള്‍ കുരുങ്ങിയതാകും എന്ന് പൊലീസ് കരുതി. വീടിനുള്ളില്‍ വഴക്കുല കെട്ടി ഇട്ടിരുന്ന കയറില്‍ പിടിച്ചുകളിച്ചുകൊണ്ട് ഇരിക്കവേ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങുകയും കഴുത്ത് മുറുകുകയും ചെയ്ത് മരണപ്പെട്ടതാകാമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, വിശദമായ അന്വേഷണത്തിനൊടുവില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. 
 
മൃതദേഹ പരിശോധനയില്‍ പീഡനം നടന്നിട്ടുണ്ടോയെന്ന് ഡോക്ടര്‍ക്ക് സംശയം തോന്നുകയായിരുന്നു. ഉടനെ ഇക്കാര്യം പൊലീസിനെ അറിയിച്ചു. അസ്വാഭാവിക മരണത്തിനു പൊലീസ് നേരത്തെ കേസെടുത്തിരുന്നു. പീഡനം നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെട്ടതോടെ പൊലീസ് രഹസ്യമായി അന്വേഷണം നടത്തി. സംശയം തോന്നിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 
 
മരിച്ച കുട്ടിയുടെ അല്‍വാസിയായ അര്‍ജുനെ പൊലീസ് രണ്ട് തവണ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കുട്ടിയെ പ്രതി ഒരു വര്‍ഷത്തോളം ക്രൂരമായി ബലാത്സംഗത്തിന് ഇരയാക്കിയതായി പൊലീസിന് വ്യക്തമായി. കഴിഞ്ഞ മാസം 30ന് അര്‍ജുന്‍ വീട്ടിലെത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നതിനിടെ ബോധമറ്റ് വീണു. കുട്ടി മരിച്ചെന്ന് കരുതിയ ഇയാള്‍ മുറിക്കുള്ളിലെ കയറില്‍ ഷാളില്‍ കെട്ടിത്തൂക്കുകയായിരുന്നു. കുട്ടിയുടെ സംസ്‌കാര ചടങ്ങില്‍ അര്‍ജുന്‍ പങ്കെടുക്കുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

'ഞങ്ങളെ ബാധിക്കുന്ന കാര്യമല്ല'; ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ്

'ഇന്ത്യയുടെ ദേഹത്ത് ആരെങ്കിലും തൊട്ടാൽ പിന്നെ അവന്റെ വിധിയെഴുതുന്നത് ഇന്ത്യയായിരിക്കും': ജയസൂര്യ

SSLC Results 2025: എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന്; അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍

India vs Pakistan: ഹമാസ് മാതൃകയിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണം; ചുട്ടമറുപടി കൊടുത്ത് ഇന്ത്യ, ജെറ്റുകള്‍ വെടിവച്ചിട്ടു

India- Pakistan Updates:ലാഹോറിലും ഇസ്ലാമാബാദിലും ഇന്ത്യയുടെ തിരിച്ചടി, സേനാ മേധാവിമാരെ കണ്ട് രാജ് നാഥ് സിംഗ്, യുഎസും ഇടപെടുന്നു

അടുത്ത ലേഖനം
Show comments