Webdunia - Bharat's app for daily news and videos

Install App

യുവതിയെ തീകൊളുത്തിക്കൊന്നു: ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

എ കെ ജെ അയ്യര്‍
തിങ്കള്‍, 26 ഒക്‌ടോബര്‍ 2020 (10:55 IST)
വര്‍ക്കല: യുവതിയെ തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും പോലീസ് അറസ്‌റ് ചെയ്തു. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇരുവരെയും അറസ്‌റ് ചെയ്തത്.
 
വര്‍ക്കല രാമന്തളി പുതുവല്‍ വീട്ടില്‍ ദീപു, ദീപുവിന്റെ മാതാവ് എന്നിവരാണ് അറസ്റ്റിലായത്. ദീപുവിന്റെ ഭാര്യ നിഷയാണ് പൊള്ളലേറ്റു ചികിത്സയ്ക്കിടെ മരിച്ചത്.  കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗുരുതരമായി പരിക്കുകളോടെ വര്‍ക്കല ആശുപത്രിയില്‍ നിഷയെ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. എങ്കിലും നിഷയുടെ ജീവന്‍ രക്ഷിക്കാനായില്ല.
 
സ്ത്രീധനത്തിന്റെ പേരിലാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഇവരുടെ വിവാഹം നടന്നത്. സ്ഥിരമായി ദീപു നിഷയെ സ്ത്രീധനം സംബന്ധിച്ച് മര്‍ദ്ദിക്കാറുണ്ടെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

Los Angeles Wildfire: ചൊവ്വാഴ്ച മുതൽ പടരുന്ന കാട്ടുതീ, ലോസ് ആഞ്ചലസിൽ കത്തിനശിച്ചത് 10,000ത്തിലേറെ കെട്ടിടങ്ങൾ, മരണസംഖ്യ പതിനൊന്നായി

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം; ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ്

13 വയസ് മുതൽ പീഡനം, 60ലേറെ പേർ പീഡിപ്പിച്ചു, 34 ആളുകളുടെ പേരെഴുതിവെച്ചു, 30 പേരുടെ നമ്പറുകളും, കാമുകനുൾപ്പടെ അറസ്റ്റിൽ

60 ലേറെ പേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് 18 കാരിയുടെ വെളിപ്പെടുത്തല്‍; അഞ്ച് പേര്‍ അറസ്റ്റില്‍

P V Anvar: ഡിഎംകെയിലേക്കല്ല, പി വി അൻവർ തൃണമൂൽ കോൺഗ്രസിൽ: അഭിഷേക് ബാനർജി അംഗത്വം നൽകി

അടുത്ത ലേഖനം
Show comments