കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി തീയേറ്ററുകള്‍ അടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധം കടുപ്പിക്കാന്‍ ഫെഫ്ക. എന്ത് ശാസ്ത്രീയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊവിഡ് നിയന്ത്രണത്തിനായി തീയേറ്ററുകള്‍ അടയ്ക്കുന്നതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കണമെന്ന് ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ മാളുകളും ബാറുകളും തുറക്കുമ്പോള്‍ തീയറ്ററുകള്‍ മാത്രം അടച്ചിടുന്നത് എന്തുകൊണ്ടാണെന്നും തീയറ്ററുകള്‍ കൊവിഡ് വ്യാപന കേന്ദ്രമായി രാജ്യത്ത് എവിടെയെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നും ഫെഫ്ക ചോദിച്ചു. അന്‍പത് ശതമാനം സീറ്റുകളിലാണ് പ്രേക്ഷകരെ പ്രവേശിപ്പിക്കുന്നത് എന്നിരിക്കെ തീയറ്ററുകള്‍ തുടക്കുന്നതില്‍ പുനരാലോചന വേണമെന്നും ഫെഫ്ക പറഞ്ഞു.