Publish Date: Tue, 27 Oct 2020 (13:08 IST)
Updated Date: Tue, 27 Oct 2020 (13:11 IST)
വയനാട്ടില്‍ മദ്യലഹരിയില്‍ എത്തിയ ഭര്‍ത്താവിന്റെ മര്‍ദ്ദനത്തില്‍ ഭാര്യ മരിച്ചു. വടുവഞ്ചാല്‍ വട്ടത്തവയല്‍ അറുപതു കൊല്ലി കോളനിയിലെ സീനയാണ് മരിച്ചത്. മരണത്തില്‍ ഭര്‍ത്താവ് വിജയനെ പൊലീസ് കസ്‌ററഡിയിലെടുത്തു. ഫോണിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിജയന്‍ സീനയുടെ തലപിടിച്ച് ചുമരില്‍ ഇടിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് സീന ആബോധാവസ്ഥയിലാകുകയും ആശുപത്രിയില്‍ കൊണ്ടുപോകവെ മരണപ്പെടുകയുമായിരുന്നു.
സീനയ്ക്കും വിജയനും നാല് പെണ്‍മക്കളാണ് ഉള്ളത്. സംഭവത്തില്‍ വിജയന്‍ അറസ്റ്റിലായതോടെ കുട്ടികള്‍ തനിച്ചായി. ഇതേത്തുടര്‍ന്ന് കുട്ടികളുടെ ചൈല്‍ഡ് ലൈന് കൈമാറുമെന്ന് ജില്ലാ പൊലീസ് സൂപ്രണ്ട് പറഞ്ഞു.