Select Your Language

Notifications

webdunia
webdunia
webdunia
webdunia

എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടന, പിരിച്ചുവിടണം: വിഡി സതീശന്‍

കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു.

VD Satheesan

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 ഏപ്രില്‍ 2025 (16:44 IST)
എസ്എഫ്‌ഐ കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിരുദ്ധ സംഘടനയാണെന്നു സിപിഎം ഇടപെട്ട് അത് പിരിച്ചുവിടണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരളത്തില്‍ ലഹരി വ്യാപനത്തിന്റെ കണ്ണികളാണ് എസ്എഫ്‌ഐയെന്നും സിപിഎം അവരെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം നല്‍കി ക്രിമിനലുകളാക്കുകയാണെന്നും സതീശന്‍ പറഞ്ഞു. 
 
കഴിഞ്ഞദിവസം രാത്രി കേരള യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഇറങ്ങി വന്ന കെഎസ്യുകാരെ എസ്എഫ്‌ഐക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പെണ്‍കുട്ടികളെയും മര്‍ദ്ദിച്ചു. കൊച്ചിയില്‍ എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്റെ വാര്‍ഷിക പരിപാടിയില്‍ കയറി അതിക്രമം നടത്തി. അവിടെയുണ്ടായിരുന്ന സ്ത്രീകളെ അധിക്ഷേപിച്ചു. ഭക്ഷണം മുഴുവന്‍ കഴിച്ചു. പത്തുപേര്‍ ആശുപത്രിയിലാണ്. സിപിഎം അഭിഭാഷക യൂണിയനില്‍ പെട്ടവര്‍ക്കും എസ്എഫ്‌ഐക്കാരുടെ മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് വി ഡി സതീശന്‍ പറഞ്ഞു.
 
കേരളത്തിലെ ക്യാമ്പസുകളില്‍ മയക്കുമരുന്ന് പിടിച്ചാലും റാഗിംഗ് നടത്തിയാലും അതിന് പിന്നിലുള്ളത് എസ്എഫ്‌ഐ ആണ്. ലഹരി മരുന്നിനെതിരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മന്ത്രിസഭായോഗത്തില്‍ പോയി ഒന്നാം തീയതി മദ്യം വിളമ്പും എന്ന് പ്രഖ്യാപനം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും എന്തൊരു കാപട്യമാണ് ഇതൊന്നും വിഡി സതീശന്‍ ചോദിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈനയോടാണോ കളി? യുഎസിനെതിരെ കൂട്ടായ നീക്കത്തിനു ആഹ്വാനം