Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലാല്‍സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍

തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ് എച്ച് ഒയ്ക്കാണ് നിലവിലെ ചുമതല.

Vedan moves High Court

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 1 ഓഗസ്റ്റ് 2025 (16:26 IST)
ബലാല്‍സംഗം കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി വേടന്‍ ഹൈക്കോടതിയില്‍. ഹര്‍ജി ഇന്നുതന്നെ പരിഗണിക്കണമെന്ന് വേടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ് എച്ച് ഒയ്ക്കാണ് നിലവിലെ ചുമതല. യുവതിയും വേടനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പോലീസ് ഇതിനോടകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. 
 
ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചുവെന്നും അഞ്ച് തവണ പീഡനം നടന്നെന്നും യുവതി മൊഴിയില്‍ പറയുന്നു. കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വച്ച് പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. രഹസ്യമൊഴിയുടെ പകര്‍പ്പ് ലഭിച്ചശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. കൊച്ചിയിലും കോഴിക്കോടും പരിശോധനകള്‍ നടത്തും. സംഭവത്തിന്റെ വിവരങ്ങള്‍ അറിയാവുന്ന സുഹൃത്തുക്കളുടെ പേരുകളും യുവതി മൊഴിയില്‍ ചേര്‍ത്തിട്ടുണ്ട്.
 
2023 ജൂലൈ മുതല്‍ തന്നെ വേടന്‍ ഒഴിവാക്കിയെന്നും ഫോണ്‍ വിളിച്ചിട്ട് എടുക്കാതെയായെന്നും വേടന്റെ പിന്മാറ്റം മൂലം താന്‍ ഡിപ്രഷനിലേക്ക് എത്തിപ്പെട്ടെന്നും യുവതി മൊഴിയില്‍ പറയുന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സൗദിയില്‍ പിടിച്ചാല്‍ തലപോകുന്ന കേസ്, അച്ചാറിലൊളിപ്പിച്ച് എംഡിഎംഎയും ഹാഷിഷ് ഓയിലും, മിഥിലാജിനെ രക്ഷിച്ചത് അമ്മായച്ഛന്റെ ഇടപെടല്‍