Publish Date: Mon, 06 Aug 2018 (18:03 IST)
Updated Date: Mon, 06 Aug 2018 (18:05 IST)
ഡൽഹി: വരുന്ന ലോൿസഭാ തിരഞ്ഞെടുപ്പിൽ എട്ടു സീറ്റുകൾ വേണമെന്ന് ആവശ്യവുമായി ബി ഡി ജെ എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കഴ്ചയിൽ ഇക്കാര്യം തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ബി ജെ പി കേന്ദ്ര നേതൃത്വത്തെയും വിഷയം അറിയിച്ചിട്ടുണ്ട്.
ആറ്റിങ്ങൽ, മാവേലിക്കര, ആലപ്പുഴ എറണാകുളം, ഇടുക്കി, ചാലക്കുടി, തൃശൂർ, വയനാട് എന്നീ മണ്ഡലങ്ങൾ പാർട്ടി ആവശുപെട്ടേക്കും എന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. എന്നാൽ വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ സംസ്ഥാന ബി ജെ പി നേതൃത്വം തയ്യാറായിട്ടില്ല.
വ്യാഴാഴ്ച ബി ജെ ദേശീയ അധ്യക്ഷൻ അമിത് ഷായുമായി തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഏട്ടു സീറ്റുകൾ നൽകണം എന്ന ആവശ്യം തുഷാർ അമിത് ഷായെ അറിയിക്കും. അമിത് ഷായുടെ വസതിയിൽ വച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ബി ജെ പി സംസ്ഥാന നേതൃത്വവും ബി ഡി ജെ എസും താമ്മിലുള്ള അഭിപ്രായ ഭിന്നതകളും കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
Sumeesh
Publish Date: Mon, 06 Aug 2018 (18:03 IST)
Updated Date: Mon, 06 Aug 2018 (18:05 IST)