Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരോഗ്യനില മെച്ചപ്പെട്ടു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ഉമ്മയുടെ മൊഴി എന്ന് രേഖപ്പെടുത്തും

Thiruvananthapuram Murder Case Update

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 27 ഫെബ്രുവരി 2025 (10:51 IST)
ആരോഗ്യനില മെച്ചപ്പെട്ടതിന് പിന്നാലെ വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന്റെ ഉമ്മ ഷെമിനയുടെ മൊഴി എന്ന് രേഖപ്പെടുത്തും. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമീന തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്. 
 
ജീവിതവുമായി മുന്നോട്ടു പോകാന്‍ വഴിയില്ലെന്നും അത്രമാത്രം സാമ്പത്തിക ബാധ്യതയുണ്ടെന്നും കൊലപാതകങ്ങള്‍ക്ക് ശേഷം പോലീസ് സ്റ്റേഷനിലെത്തി അഫാന്‍ പറഞ്ഞിരുന്നു. കൊലപാതങ്ങള്‍ക്കിടയിലും അമ്മൂമ്മയുടെ മാല പണയം വെച്ച് കിട്ടിയ തുകയില്‍ നിന്ന് 40,000 രൂപ കടം വീട്ടാനാണ് അഫാന്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 
 
അമ്മ ഷെമിനയ്ക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് വിവരം. അഫാന്റെ വാദം ശരിവയ്ക്കുന്ന തരത്തിലാണ് പോലീസിന്റെ കണ്ടെത്തല്‍. അഫാന്റെയും ഷെമിനയുടെയും മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബി.ജെ.പിയിലേക്കോ? വ്യക്തത വരുത്തി ശശി തരൂർ