Webdunia - Bharat's app for daily news and videos

Install App

'ഉമ്മച്ചിക്ക് സുഖമില്ല, നീ ഒന്ന് വീട് വരെ വരണം': അമ്മയ്ക്ക് അസുഖം കൂടുതലെന്ന് കള്ളം പറഞ്ഞാണ് അഫാൻ ഫർസാനയെ വീട്ടിലെത്തിച്ചത്

നിഹാരിക കെ.എസ്
ഞായര്‍, 9 മാര്‍ച്ച് 2025 (10:45 IST)
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ സുഹൃത്ത് ഫർസാനയെ തന്റെ വീട്ടിലെത്തിച്ചത് അമ്മയ്ക്ക് അസുഖം കൂടിയെന്ന് കള്ളം പറഞ്ഞ്. കാൻസർ രോഗിയായ അമ്മ ഷെമിക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്ന് ഉമ്മ പറഞ്ഞെന്നും പറഞ്ഞായിരുന്നു അഫാൻ പെണ്സുഹൃത്തിനെ വീട്ടിലെത്തിച്ചത്. വീട്ടിലെത്തിച്ച ശേഷം ഫർസാനയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫാൻ പൊലീസിന് മൊഴി നൽകി.
 
നടന്ന് കാവറ റോഡിലെത്തിയ ഫർസാനയെ ബൈക്കിൽ കാത്തുനിന്ന അഫാൻ വീട്ടിലെത്തിച്ചു. അകത്ത് കടന്നതും ഫർസാനയെ അഫാൻ ആക്രമിച്ചു. പണയംവയ്ക്കാൻ നൽകിയ സ്വർണമാല തിരികെ ചോദിച്ച് സമ്മർദത്തിലാക്കിയ ഫർസാനയോടു  വൈരാഗ്യം തോന്നിയിരുന്നെന്നും ഇയാൾ പറയുന്നു. ദുരിതാവസ്ഥയിൽ തന്നെ വീർപ്പുമുട്ടിച്ചെന്ന ചിന്തയാണു ഫർസാനയോടുണ്ടായിരുന്നതെന്ന് ഇയാൾ പൊലീസിനു മൊഴി നൽകി. 
 
സ്വന്തം വീട്ടിൽ അമ്മ ഷെമിയെ ആക്രമിച്ച ശേഷം മുറി പൂട്ടിയ ശേഷം മുത്തശ്ശി സൽമാ ബീവിയുടെ വീട്ടിലേക്കു പോയി. മുത്തശ്ശിയെയും പിതൃസഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം തിരികെ വീട്ടിലെത്തി. ഇതിനുശേഷമാണ് ഫർസാനയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യൻ നീക്കങ്ങളിൽ ഭയന്നുവെന്ന് വ്യക്തം, ഐഎസ്ഐ മേധാവിയെ സുരക്ഷാ ഉപദേഷ്ടാവാക്കി പാകിസ്ഥാൻ

വ്യോമ അതിര്‍ത്തി അടച്ച് ഇന്ത്യ; അതിര്‍ത്തിയില്‍ പാക് വിമാനങ്ങള്‍ക്ക് അത്യാധുനിക ജാമിങ് സംവിധാനം വിന്യസിച്ചു

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 1640 രൂപ

Pakistan vs India: തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതിനിടെ നിയന്ത്രണരേഖയില്‍ പാക് വെടിവയ്പ്; കൂസലില്ലാതെ തുടരുന്നു പ്രകോപനം

ആറാട്ട് അണ്ണനെതിരെ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച സംഭവം: വ്‌ളോഗര്‍ ചെകുത്താനെതിരെ പരാതി

അടുത്ത ലേഖനം
Show comments