Publish Date: Mon, 27 Jun 2022 (11:47 IST)
Updated Date: Mon, 27 Jun 2022 (11:49 IST)
യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്യുന്നത് ഇന്നുമുതല്‍ ജൂണ്‍ മൂന്ന് വരെയാണ്. രാവിലെ ഒന്‍പതുമുതല്‍ വൈകുന്നേരം ആറുമണിവരെയാണ് അന്വേഷണ സംഘത്തിന് കസ്റ്റഡിയില്‍ വയ്ക്കാന്‍ അനുമതിയുള്ളത്. കൂടാതെ വിജയ് ബാബുവിനെ തെളിവെടുപ്പിനും അന്വേഷണ സംഘം കൊണ്ടുപോകും.
കഴിഞ്ഞ ദിവസമാണ് കര്‍ശന ഉപാധികളോടെ വിജയ് ബാബുവിന് ജാമ്യം ലഭിച്ചത്. അതേസമയം പുതിയ പാസ്‌പോര്‍ട്ട് ലഭിച്ചിട്ടുണ്ടെങ്കില്‍ അത് പൊലീസിന് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.